അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു; വേണ്ടത് ചൈനാ മോഡല്‍: സിബി മാത്യൂസ്

single-img
26 December 2013

Sibiഅഴിമതിക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കുവാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. അഴിമതിക്കാരെ ചൈനയിലേത് പോലെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടിലടച്ച തത്തയാണ് വിജിലന്‍സ്. വിജിലന്‍സില്‍ ജോലി ചെയ്താല്‍ ശത്രുക്കളുടെ എണ്ണം ഇരട്ടിയാകുമെന്നല്ലാതെ നാടൊരിക്കലും നന്നാകില്ല. വിജിലന്‍സിന് നിയമപരമായി പിന്തുണയില്ലെന്നും സിബി മാത്യൂസ് പറഞ്ഞു.