ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: കൂടുതല്‍ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്

single-img
26 December 2013

59ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനായി ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍ ഫെഡറല്‍ ബാങ്ക് കേരള ടൂറിസം വകുപ്പുമായി വീണ്ടും സഹകരിക്കുന്നു. ഫെസ്റ്റിവലിന്റെ ഈ സീസണില്‍ കൂടുതല്‍ ചെറുകിട കച്ചവടക്കാര്‍ സഹകരിക്കുന്നതിനാല്‍ കൂടുതല്‍ വലിയ നറുക്കെടുപ്പാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ബാങ്ക് ഇത്തവണ ആകര്‍ഷകമായ ഏതാനും ഓഫറുകളും അവതരിപ്പിക്കുന്നുണെ്ടന്നു റീട്ടെയില്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ബാങ്കിംഗ് ഹെഡ് എ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്കെല്ലാം ഇരട്ടി റിവാര്‍ഡ് പോയിന്റുകള്‍, ഫെഡറല്‍ ബാങ്ക് പിഒഎസ് മെഷീനുകളില്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ട്രിപ്പിള്‍ റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയാണ് ഈ ആനുകൂല്യങ്ങള്‍. ഇതിനു പുറമെ മെഗാ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെസ്റ്റിവലിന്റെ ഓരോ ദിവസ വും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന രണ്ടുപേര്‍ക്ക് 5,000 രൂപയുടെ ഫെഡറല്‍ ബാങ്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കും. ഓരോ ആഴ്ചയും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നവര്‍ക്ക് ഒരു എല്‍ഇഡി ടിവി നല്‍കും. ഓരോ ആഴ്ചയിലും അതിനു താഴെയുള്ള മൂന്നു പേര്‍ക്ക് ഒരു സാംസംഗ് ഗാലക്‌സി ടാബ്‌ലെറ്റ് നല്‍കും.

സീസണില്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നവര്‍ക്ക് ഒരു ടാറ്റാ നാനോ കാര്‍ സ്വന്തമാക്കാം. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികളാണു ബാങ്കിനുള്ളതെന്നു ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരും എറണാകുളം സോണ്‍ മേധാവിയുമായ എന്‍.വി. സണ്ണി പറഞ്ഞു.