സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

single-img
26 December 2013

trainകോട്ടയം: സിഗ്നല്‍ അവഗണിച്ചുകൊണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ റൂട്ടിലെ സിഗ്നല്‍ സംവിധാനം തകരാറിലായി. ഇതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 7.45 ന് പിറവം റോഡ് സ്റ്റേഷനിലത്തെിയ ട്രെയിന്‍ റെഡ് സിഗ്നല്‍ അവഗണിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. തുടര്‍ന്ന് റൂട്ടിലെ മുഴുവല്‍ സിഗ്നല്‍ സംവിധാനവും തകരാറിലായി. അവധി ആഘോഷിക്കാനായി വരുന്നവര്‍ ട്രെയിനല്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉന്നതതല അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.