ലോക് സഭാ സീറ്റ് വിഭജനം ചര്‍ച്ചയിലൂടെ മാത്രം: മുഖ്യമന്ത്രി

single-img
26 December 2013

Oommen chandy-9ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനകാര്യത്തില്‍ ഘടകകക്ഷികള്‍ക്കുമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല. ലോക്‌സഭാ സീറ്റ് വിഭജനം ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.നിലവിലെ സിറ്റിങ് മെമ്പറന്മാര്‍ മല്‍സരിക്കണമോയെന്ന് യുഡിഎഫിലെ ചര്‍ച്ചയ്ക്കു ശേഷമേ വെളിപ്പെടുത്താല്‍ കഴിയു. കൂടാതെ മുന്നണി വിപുലീകരണത്തിന്റെ വിഷയം ഉന്നയിച്ചപ്പോള്‍ നിലവില്‍ അതിന് സാദ്ധ്യതയില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തുയത്.