സുനാമിത്തിരകള്‍ കര നക്കിത്തുടച്ചിട്ട് ഇന്നേക്ക് 9 വര്‍ഷം

single-img
26 December 2013

തിരുവനന്തപുരം:2004 ഡിസംബര്‍ 26, സുമാത്രയിലുണ്ടായ ഭൂചനത്തില്‍ രൂപം കൊണ്ട രാക്ഷസത്തിര കര വിഴുങ്ങിയിട്ട് ഇന്നേക്ക് 9 വര്‍ഷം.ഇന്ത്യോനേഷ്യയിലെ സുമാത്രയില്‍ പകല്‍ 11മണിക്ക് 9.5 രേഖപ്പെടുത്തിയ ഭൂചലനം വരുത്തിവച്ചത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനായിരുന്നു.ഇന്ത്യോനേഷ്യയെ കൂടാതെ ശ്രീലങ്ക,തായലന്റ്റ്,ഇന്ത്യ എന്നിവിടങ്ങളില്‍ സുനാമിത്തിരകള്‍ വലിയ നാശം വിതച്ചു.ക്രിസ്തുമസിന്റെ ആഘോഷങ്ങല്‍ക്ക് നടുവിലും ലോകമിന്നത്തെ ദിവസം ഒരിക്കലും മറക്കാനിടയില്ല.