ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീലിനു പോകുന്നില്ലെന്ന് മുല്ലപ്പളളി

single-img
26 December 2013

Mullappally Ramachandran - 5വിവാദമായ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. സംസ്ഥാനത്തിന് 375 കോടി രൂപയൂടെ നഷ്ടമാണ് ലാവ്‌ലിന്‍ അഴിമതിമൂലം ഉണ്ടായത്. അഴിമതി നടത്തിയ വ്യക്തി സമൂഹത്തില്‍ പുണ്യാത്മാവ് ചമയുന്നത് ശരിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പലതരത്തിലുളള ഒത്തുതീര്‍പ്പുകളും രാഷ്ട്രീക്കാര്‍ നടത്തിയിട്ടുണ്‌ടെന്നും വെറും കൈയോടെ രാഷ്ട്രീയത്തിലെത്തിയ നിരവധിപേര്‍ വന്‍മുതലാളിമാരായി മാറിയിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.