മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികളടക്കം നാലുപേര്‍ മരിച്ചു

single-img
26 December 2013

3565431945_mankada650_4മലപ്പുറം മങ്കടയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികളടക്കം നാലുപേര്‍ മരിച്ചു. കരിമല മേലേകുത്ത് സ്വദേശി ആന്റണിയുടെ മകന്‍ സിനോ (9), ബിനോ ല(10), സഹോദരപുത്രന്‍ സിജോ (12) ഇവരുടെ ബന്ധുവായ മണ്ണാര്‍ക്കാട് സ്വദേശി ദേവസ്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രിസ്മസ് ആഘോഷത്തിനുശേഷം പാറക്കെട്ടിലേക്ക് പോയതാണ് കുട്ടികള്‍. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുട്ടികളെ അന്വേഷിച്ചെത്തിയതായിരുന്നു ബന്ധുവായ ദേവസ്യ.