ഡര്‍ബന്‍ ടെസ്‌റ്റോടുകൂടി ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

single-img
26 December 2013

Jacques_Kallis_2ഡര്‍ബനില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടു കൂടി ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു. എന്നാല്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മത്സരിക്കാനിറങ്ങുമെന്നും ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 165 ടെസ്റ്റുകളിച്ചിട്ടുളള കാലിസ് 55.12 ശരാശരിയില്‍ 13,174 റണ്‍സെടുത്തിട്ടുണ്ട്. ബോളിംഗിലും കാലിസിന്റെ സംഭാവന ചെറുതല്ല. 292 വിക്കറ്റുകളാണ് കാലിസ് വീഴ്ത്തിയത്. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്നിലായി രണ്ടാം സ്ഥാനത്തുളള കാലിസ് 199 ക്യാച്ചുകളും എടുത്തിട്ടുണ്ട്. 44 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും കാലിസ് തന്റെ 18 വര്‍ഷത്തെ ടെസ്റ്റ് കരിയറിനിടെ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.