ബലാത്സംഗം ചെയ്തയാളെ യുവതി ജയിലില്‍ വച്ച് വിവാഹം കഴിച്ചു

single-img
26 December 2013

wedding rape accused victim Jaipur_0_0_0_0ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ വരനായി വരിച്ച അപൂര്‍വ്വ സംഭവം ക്രിസ്തുമസ് ദിവസം ജയ്പൂര്‍ ജയിലില്‍ നടന്നു. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്ന് ജയില്‍ അധികൃതരാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന ഇരുപത്തിയഞ്ചുകാരനായ മുഹ്‌സിന്‍ ഖാനെയാണ് പരാതിക്കാരിയായ പെണ്‍കുട്ടി വരനായി സ്വീകരിച്ചത്.

ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് മുഹ്‌സിന്‍ ഖാന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റിലായ മുഹ്‌സിന്‍ ജയിലിലുമായി. എന്നാല്‍, ജയിലില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് മുഹ്‌സിന്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുമൂലം വിവാഹം മുടങ്ങുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച മുഹ്‌സിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെത്തുന്നത്. താന്‍ ഒരിക്കല്‍ പോലും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഹ്‌സിന്‍ വാദിച്ചു. മുഹ്‌സിന്റെ വാദം കേട്ട ജസ്റ്റിസ് കെ.എസ് അലുവാലിയയാണ് ജയിലധികൃതരോട് മുഹ്‌സിനും പെണ്‍കുട്ടിയുമായുളള വിവാഹം നടത്തിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. വിവാഹ ശേഷം വരന്‍ ജയിലിലേക്കും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കും മടങ്ങി. ഇസ്ലാം പണ്ഡിതരാണ് പ്രസ്തുത വിവാഹത്തിന് നേതൃത്വം നല്‍കിയത്.