ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്കൂടി ആവശ്യപ്പെടാന്‍ മുസ്‌ലിം ലീഗ്

single-img
26 December 2013

et_muhammed_basheer_muslim_league_kerala_thejasnewsവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി ആവശ്യപ്പെടാന്‍ മുസ്്‌ലിംലീഗിന് അര്‍ഹതയുണെ്ടന്നും അത് പറയേണ്ട സമയത്ത് പറയുമെന്നും ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. മുസ്‌ലിംലീഗ് സ്ഥിരമായി മത്സരിച്ചുവരുന്ന മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റൊരു സീറ്റുകൂടി ആവശ്യപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഇ.ടി. പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള വയനാട് സീറ്റായിരിക്കുമോ ആവശ്യപ്പെടുകയെന്ന ചോദ്യത്തിന്, വയനാട് വേണമെന്നു നിര്‍ബന്ധം പിടിക്കില്ലെന്നും എന്നാല്‍ കേരളത്തില്‍ ഒരു സീറ്റിനുകൂടി അവകാശമുണെ്ടന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫില്‍ ഇപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, ഇതു ചര്‍ച്ച ചെയ്തു പരിഹരിച്ചശേഷം തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.