അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇന്ത്യ പിന്‍വലിച്ചു

single-img
26 December 2013

Devayaniവീസാ തട്ടിപ്പിന്റെ പേരില്‍ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗാഡെയെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ ഇന്ത്യന്‍ മിഷനിലേക്കു കോണ്‍സലായി നിയോഗിച്ചതിനു പിന്നാലെ ഇന്ത്യയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ ഇന്നലെ ഇന്ത്യ പിന്‍വലിച്ചു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ 23നുമുമ്പു മടക്കിനല്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കാതിരുന്നതിനാണു നടപടി. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ മാതൃകയിലുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇന്ത്യയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കില്ല. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കു കാര്‍ഡുകള്‍ നല്‍കിയിട്ടില്ല.