കോണ്‍ഗ്രസ് ഒറ്റപ്പെട്ടുവെന്ന് ചിദംബരം

single-img
26 December 2013

P-Chidambram1രാജ്യം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സാമ്പത്തികനേട്ടം കൈവരിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപകമായി ഒറ്റപ്പെട്ടുവെന്നും അതില്‍നിന്നു പുറത്തുകടക്കാന്‍ പ്രവര്‍ത്തകര്‍ തന്നെ വഴിയൊരുക്കണമെന്നും ധനമന്ത്രി പി. ചിദംബരം. അഖിലേന്ത്യതലത്തില്‍, പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍, പാര്‍ട്ടി ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതൊരു പരീക്ഷണ ഘട്ടമാണ്. അതു മറികടക്കാന്‍ വഴികള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യം ഏഴു ശതമാനം സാമ്പത്തികവളര്‍ച്ച നേടി. അതിനു മുമ്പ് എട്ടുശതമാനം വരെ എത്തിയിരുന്നു. ഒട്ടേറെ വിപ്ലവകരമായ പരിപാടികള്‍ നടപ്പിലാക്കി. ഓരോ മേഖലയും വ്യത്യസ്തമായ രീതിയിലാണ് ഇതു പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശങ്ങളിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലാത്തതിനാലാണു കോണ്‍ഗ്രസ് ഒറ്റപ്പെട്ടതെന്നും യുവതലമുറയ്ക്കായി പഴയ തലമുറ മാറിക്കൊടുക്കണമെന്നും ചിദംബരം പറഞ്ഞു.