ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

single-img
26 December 2013

66_largeഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഈ ആഴ്ച ആദ്യം പോലീസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിനുശേഷമാണ് പട്ടാളം പിന്തുണക്കുന്ന ഗവണ്‍മെന്റ് ഈ സംഘടനയെ നേരത്തെ തന്നെ നിരോധിച്ചിരുന്നെങ്കിലും ഭീകരഗ്രൂപ്പ് ആയി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. മുന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിയുടെ സംഘടനയാണിത്. മോര്‍സിയെ പുറത്താക്കിയാണ് പട്ടാളം ഭരണം പിടിച്ചതും പിന്നീട് ജനകീയ ഗവണ്‍മെന്റിനെ വാഴിച്ചതും. എന്നാലും പട്ടാള നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. മുസ്ലിംബ്രദര്‍ഹുഡിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.