‘വെള്ള’വിപ്ലവതിനായി ഡല്‍ഹിയൊരുങ്ങി

single-img
26 December 2013

Kejariwalആം ആദ്മി പാര്‍ട്ടി സെക്രട്ടറിയും, നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ പുതിയ ക്ഷേമ പദ്ധതികളുമായി രംഗത്ത്. ഡല്‍ഹി ജനതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ ഗാര്‍ഹിക ഉപഭോഗത്തിനുള്ള ജലം സൗജന്യമായി നല്‍കും. പ്രതിദിനം 700 ലിറ്റര്‍ വീതം ഓരോ കുടുംബത്തുനും ലഭിക്കും. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് 24 മണിക്കുറിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹി പ്രാന്ത പ്രദേശങ്ങളില്‍ ഇപ്പോഴും കൃത്യമായ അളവില്‍ കുടിവെള്ളം എത്തിപ്പെടാറില്ലള ഇത്തരം സാഹചര്യം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കുന്നതിന് 340 കോടി രൂപ പ്രതി വര്‍ഷം വേണ്ടിവരുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശനിയാഴ്ച റാം ലീലാ മൈതാനത്തിവച്ചാകും സത്യപ്രതിജ്ഞാ ചടങ്ങെന്ന് റിപ്പോര്‍ട്ട്. അന്നേ ദിവസം അരവിന്ദ് കെജിരിവാളിനെ കൂടാതെ 6 മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. തുടര്‍ന്നു 7 ദിവസത്തിനുള്ളില്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തേളിയിക്കണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ അന്തമായി ആരെയും സഹായിക്കേണ്ടയെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു പക്ഷം. വരും ദിവസങ്ങളില്‍ ഡല്‍ഹി കൂടുതല്‍ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് വിധേയമാകുമെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.