എഎപിക്ക് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത് 90 ദിവസത്തെ സമയപരിധി

single-img
26 December 2013

AAM_AADMI_PARTY_RA_1280207fഡല്‍ഹിയില്‍ അധികാരത്തിലേറുന്ന ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത് 90 ദിവസത്തെ സമയപരിധി. തെരഞ്ഞെടുപ്പു സമയത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നടപ്പാലാക്കാനാണ് കോണ്‍ഗ്രസ് സമയപരിധി വച്ചിരിക്കുന്നത്. എഎപിക്കു നല്‍കുന്ന പിന്തുണയെക്കുറിച്ച് പുനരാലോചനയുടെ ആവശ്യമില്ലെന്നും വൈദ്യുതി നിരക്കുകള്‍ സബ്‌സിഡി നല്‍കാതെ തന്നെ കുറയ്ക്കാന്‍ കെജരിവാള്‍ തയാറാകണമെന്നും ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.

എഎപി മൂന്നു മാസത്തെ സമയമാണ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിവരുമെന്നു പറഞ്ഞത്. നിശ്ചിത സമയത്തിനുളളില്‍ എഎപിക്ക് തങ്ങളുടെ വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുളള പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ദീക്ഷിത് പറഞ്ഞു. 18 വാഗ്ദാനങ്ങളാണ് എഎപി മുന്നോട്ടുവച്ചിരിക്കുന്നത്. അതോടൊപ്പം അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുളളില്‍ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അതിലുള്‍പ്പെട്ടവരെ ജയിലിലടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.