14 വർഷത്തിനുശേഷം ഇന്ത്യ,​ പാക് സൈനിക ചർച്ച നടന്നു

single-img
25 December 2013

പതിനാലു വര്‍ഷത്തിനുശേഷം വാഗ അതിര്‍ത്തിയില്‍ ഇന്ത്യ- പാക് സേനാ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച.സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ (ഡിജിഎംഒ)​മാരായ വിനോദ് ഭാട്ടിയ (ഇന്ത്യ)​,​അമീർ റിയാസ് (പാകിസ്ഥാൻ)​ എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം വഹിച്ചത്. ഒരു ബ്രിഗേഡിയറും മുന്ന് ലഫ്റ്റനന്റുമാരും ഓരോ സംഘത്തിലുമുണ്ടായിരുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷമായിരുന്നു ഇവിടെ ഇതിനു മുന്‍പ് ഇന്ത്യ, പാക് സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എന്നിൽവച്ച് രണ്ട് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ഡിജിഎംഒ ചർച്ചകൾ തുടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അതിർത്തിയിലെ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുക്കുകയായിരുന്നു.