തൃശൂര്‍ മേയര്‍ ഐ.പി. പോള്‍ രാജിവച്ചു

single-img
24 December 2013

mayor paulതൃശൂര്‍ മേയര്‍സ്ഥാനത്തുനിന്നും ഐ.പി. പോള്‍ രാജിവച്ചു. പുതിയ മേയറായി എ ഗ്രൂപ്പിലെ രാജന്‍ പള്ളം ചുമതലയേല്‍ക്കും. മേയര്‍സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാമെന്നായിരുന്നു എ-ഐ ഗ്രൂപ്പുകള്‍ക്കിടയിലെ മുന്‍ധാരണ എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും മേയര്‍ സ്ഥാനം വിട്ടു നല്‍കാന്‍ ഐ ഗ്രൂപ്പ് തയാറായിരുന്നില്ല.

മേയര്‍ സ്ഥാനമൊഴിയല്‍ നീണ്ടുപോയത് ആരേയും വേദനിപ്പിക്കാനോ, സ്ഥാനം തട്ടിയെടുക്കാനോവേണ്ടിയായിരുന്നില്ലെന്ന് ഐ.പി. പോള്‍ പറഞ്ഞു. കൗണ്‍സിലില്‍ രാജി പ്രഖ്യാപിച്ചശേഷം അംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് ധാരണപ്രകാരം കഴിഞ്ഞ നവംബര്‍ 13നു കാലാവധി തീര്‍ന്നെങ്കിലും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചതനുസരിച്ചാണ് രാജി വൈകിയതെന്നും അദ്ദേഹം പറഞ്ഞു.