തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു

single-img
24 December 2013

rape_victim_400സംസ്ഥാന തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച പൂജപ്പുരയിലെ ആശുപത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് ലഭിച്ചത്. പൂജപ്പുര പോലീസ് കേസെടുത്തു. കൂടുതല്‍ അനേ്വഷണത്തിനായി കേസ് തൃശൂര്‍ പോലീസിന് കൈമാറും.