ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ നിശ്ചയിക്കും: രമേശ് ചെന്നിത്തല

single-img
24 December 2013

Rameshലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ നിശ്ചയിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആദ്യവട്ട ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ജനുവരിയില്‍ വീണ്ടും ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്യും. കരുണാകരന്റെ പ്രതിമയുമായി ബന്ധപ്പെട്ട വിവാദം അര്‍ഥശൂന്യമാണ്. ബന്ധപ്പെട്ട എല്ലാവരെയും പ്രതിമകാണിച്ചതാണ്. പിസി ജോര്‍ജ് വിഷയത്തില്‍ കെഎം മാണി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.