പെഡ്രോയുടെ ഹാട്രിക്കിന്റെ മികവില്‍ ബാഴ്‌സ ഒന്നാമത്

single-img
24 December 2013

Pedro Rodriguez Barcelonaസ്പാനിഷ് ലീഗില്‍ പെഡ്രോയുടെ ഹാട്രിക്കിന്റെ മികവില്‍ ബാഴ്‌സലോണയ്ക്കു വിജയം. രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം 5-2നാണ് ബാഴ്‌സ ഗെറ്റാഫയെ പരാജയപ്പെടുത്തി മൂന്നു പോയിന്റ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

നെയ്മര്‍, ലയണല്‍ മെസി തുടങ്ങിയ വമ്പന്മാരുടെ അഭാവത്തിലിറങ്ങിയ കറ്റാലന്‍സിനെ ആദ്യ 15 മിനിറ്റിനുള്ളില്‍തന്നെ ഗെറ്റാഫെ 2-0നു പിന്നിലാക്കുകയും ചെയ്തു. 10-ാം മിനിറ്റില്‍ സെര്‍ജിയൊ സ്‌കുഡ്രൊ, 14-ാം മിനിറ്റില്‍ ലിസാന്‍ഡ്രൊ ലോപ്പസ് എന്നിവരായിരുന്നു ഗെറ്റാഫെയുടെ ഗോളുകള്‍ സ്വന്തമാക്കിയത്.

34-ാം മിനിറ്റില്‍ ബാഴ്‌സ ഒരു ഗോള്‍ പെഡ്രോയിലൂടെ മടക്കി. 41-ാം മിനിറ്റില്‍ പെഡ്രോ വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ പാസ് നല്കിയത് ആന്ദ്രേ ഇനിയെസ്റ്റ. രണ്ടു മിനിറ്റിനുശേഷം പെഡ്രോയുടെ ഹാട്രിക് പിറന്നു. ഒപ്പം ബാഴ്‌സയുടെ ലീഡ് 3-2 ആയി. രണ്ടാം പകുതിയില്‍ രണ്ടു പ്രാവശ്യംകൂടി എതിരാളിയുടെ വലകുലുക്കി. 68-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസ് ബാഴ്‌സയുടെ ലീഡ് 4-2 ആക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ പെഡ്രോയെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ഗെറ്റാഫെ സ്‌പോട്ട് കിക്ക് വഴങ്ങി. കിക്കെടുത്ത ഫാബ്രിഗസ് കറ്റാലന്‍സിന്റെ വിജയം 5-3ലേക്കെത്തിച്ചു.