ലോകം തിരു പിറവിയുടെ ആഘോഷ നിറവില്‍

single-img
24 December 2013

chiഡിസംബര്‍ 25 , ഉണ്ണിയേശുവിന്റെ തിരു പിറവിയുടെ ആഘോഷ നിറവില്‍ ലോകമൊരുങ്ങി.ബദ്ലഹേമിലെ കാലിത്തൊഴുത്തില്‍ ലോക നന്മക്കായി അവന്‍ പിറവിയെടുത്ത സുദിനം.അന്നുവരെ അനീതിയും ,അക്രമവും കൂടാതെ അടിമത്തവും കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ആ പരിശുദ്ധാത്മാവിന്റെ പിറവി.പീഡിപ്പിക്കപ്പെടുന്ന ഒരു ജനതയുടെ രക്ഷക്കായി അവന്റെ പിറവി അനുവാര്യമായിരുന്നു.മനുഷ്യന്റെ തിന്മകള്‍ അതിന്റെ സീമകള്‍ ലംഘിച്ചപ്പോള്‍ ദൈവപുത്രനിലൂടെ മാത്രമേ ലോകത്തെ രക്ഷിക്കാൻ  കഴിയു,അതിനാല്‍ അവന്‍ നിങ്ങളിടെ കാവലാളായെത്തുമെന്ന ദൈവ വചനം പുണ്യാത്മാക്കളില്‍ എത്തപ്പെട്ടു. സത്യത്തില്‍ നിന്നകന്നവനേയും,ധര്‍മ്മത്തിന്റെ പാത വെടിഞ്ഞവനേയും അവൻ ഉള്‍ക്കൊണ്ടു.തന്നിലേക്ക് ആനയിക്കപ്പെട്ട ഒരാളേയും ഈശോമിശിഹ കൈവെടിഞ്ഞില്ല, മറിച്ച് അവന് നന്മയുടെയും,സമാധാനത്തിന്റെയും വഴി കാണിച്ചു.ആ ലോകനാഥന്റെ തിരു പിറവിയില്‍ നമുക്കും പങ്കുച്ചേരാം.. .. ..എല്ലാ നല്ലവരായ വായനക്കാര്‍ക്കും ഇ-വാര്‍ത്താടീമിന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍.