മലബാർ വിഭജിക്കണം :ലീഗ്

single-img
24 December 2013

മലബാറില്‍ പുതിയതായി മൂന്ന് ജില്ലകള്‍ കൂടി വേണം എന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടത്. അതില്‍ ഒരു ജില്ല മലപ്പുറം വിഭജിച്ച് ഉണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി പുതിയ താലൂക്ക് ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ലീഗ് നേതാവിന്റെ ജില്ലാ വിഭജനം എന്ന ആവശ്യം. കെന്‍എ ഖാദറിന് തൊട്ട് പിറകെ സംസാരിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ കുഞ്ഞുവും ഇതേ ആവശ്യം ഉന്നയിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് പികെ കുഞ്ഞു. വര്‍ഷങ്ങളായി എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് സമരത്തിലാണ്. പല പ്രചരണ പരിപാടികളും ജില്ല വിഭജനവുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്നുണ്ട്. ഇതിനിടെയായിരുന്നു ജില്ല വിഭജിക്കണം എന്ന് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. അന്ന് അത് വന്‍ വിവാദമാവുകയും ചെയ്തു. ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായി ലീഗ് ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതിന് രാഷ്ട്രീയ മാനങ്ങള്‍ പലതും ഉണ്ടാകാം എന്നാണ് കരുതുന്നത്.