പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.എം.മാണി

single-img
24 December 2013

28VBG_MANI_276816eകോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്മാരെ അപകീത്തിപ്പെടുത്തുന്ന രീതിയില്‍ പര്‍സ്യ പ്രസ്താപകള്‍ നടത്തുന്നത് ശരിയല്ലെന്ന നിലപാടുമായി കെ.എം.മാണി.ഇത് ആദ്യമായാണ് കേരള കോണ്‍ഗ്രസ്( എം )ചെയര്‍മാന്‍ കടുത്ത ഭാഷയില്‍ പി.സി.ജോര്‍ജിനെ പരസ്യമായി വിമര്‍ശിച്ചത്.മുന്‍പും പാര്‍ട്ടിക്കുള്ളില്‍ ജോര്‍ജിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉരുണ്ടുകൂടിയപ്പോഴും ചെയര്‍മാന്‍ അയഞ്ഞ നിലപാടായിരുന്നു സ്വീകരിച്ചത്.എന്നാല്‍ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടി ചെയര്‍മാന്റെ പുതിയ വെളിപ്പെടുത്തല്‍.ചീഫ് വിപ്പ് എന്ന നിലയില്‍ അദ്ദേഹത്തിന് ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ട്,എന്നാല്‍ പലപ്പോഴും പാര്‍ട്ടി യോഗങ്ങളില്‍ പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങള്‍ പൊതു വേദികളില്‍ അവതരിപ്പിക്കുന്നത് ശരിയല്ല എന്ന നിലപാടിലായിരുന്നു കെ.എം.മാണി.എന്നാല്‍ പാര്‍ട്ടു ചെയര്‍മാന്റെ നിലപാടില്‍ പ്രതികരിക്കാല്‍ പി സി ജോര്‍ജ്ജ് തയ്യാറായില്ല.