ഇസഡ് കാറ്റഗറി വേണ്ടന്ന് കെജരിവാള്‍

single-img
24 December 2013

kejariwal evarthaതനിക്ക് ‘ഇസഡ് ‘ കാറ്റഗറി സുരക്ഷ വേണ്ടന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രിക്ക് സാധാരണ ‘ഇസഡ് ‘കാറ്റഗറി സുരക്ഷ നല്‍കാറുണ്ടെന്നും അതിനാല്‍ കെജ്‌രിവാളിനും അത്തരം സുരക്ഷാ സന്നാഹം ഒരുക്കേണ്ടതുണ്ടെന്നും കാട്ടി ഡല്‍ഹി പോലീസ് നല്‍കിയ കത്തിന് മറുപടിയായാണ് സുരക്ഷ വേണ്ടന്ന് കെജ്‌രിവാള്‍ അറിയിച്ചത്.ദൈവമാണ് തനിക്ക് സുരക്ഷ നല്‍കുന്നതെന്നും അതുകൊണ്ട് യാതൊരു തരത്തിലുള്ള സുരക്ഷാ വലയമോ ഗണ്‍മാനോ തനിക്ക് ആവശ്യമില്ലെന്നും കെജ്‌രിവാള്‍ ഡല്‍ഹി പോലീസിനെ അറിയിച്ചു.