റെയിഡ്; നടന്‍ ദിലീപ് വിശദീകരണം നല്‍കി

single-img
24 December 2013

Dileep_2008കണക്കില്‍ പെടാത്ത തുക കണ്ടെത്തിയ കേസിലും സേവനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടും നടന്‍ ദിലീപ് കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. രാവിലെയാണ് ദിലീപ് ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 13 ലക്ഷം രൂപയും വിദേശകറന്‍സിയും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ശ്രോതസ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയത്.