ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ്; വിമാനസര്‍വീസുകള്‍ തടസപ്പെട്ടു

single-img
24 December 2013

INDIA_COLD_23017fഅതിശത്യം തുടരുന്ന ഡല്‍ഹിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു റണ്‍വേ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ആറ് ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകി. അബുദാബിയില്‍ നിന്നും ഇസ്താബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. ശൈത്യം ശക്തിപ്രാപിച്ചതോടെ കൊടുംതണുപ്പില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ വിറങ്ങലിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ ഞായറാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു ദിവസമായി താപനില മൈനസിനടുത്താണ് ഇവിടെ. കഴിഞ്ഞ ദിവസം രാത്രി 1.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 4.8 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമായ മണാലിയില്‍ മൈനസ് രണ്ടു ഡിഗ്രിയാണ് താപനില.