എകെ 47ന്റെ ഉപജ്ഞാതാവ് അന്തരിച്ചു

single-img
24 December 2013

kalashnikovഎകെ 47ന്റെ ഉപജ്ഞാതാവ് മിഖായല്‍ കലാഷ്‌നിക്കോവ് (94) അന്തരിച്ചു. എകെ 47 കൂടാതെ എകെ 74, എകെഎം റൈഫിളുകളും കലാഷ്‌നിക്കോവിന്റെ സൃഷ്ടിയാണ്.

സോവ്യറ്റ് സൈന്യത്തില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം പിന്നീടു സൈന്യത്തിന്റെ മെക്കാനിക്കല്‍ ഡിവിഷന്‍ ചുമതലക്കാരനായി. മറ്റു സൈനികരുടെ ആവശ്യപ്രകാരമാണു പുതിയ തോക്ക് നിര്‍മിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. പിന്നീട് ഈ ചിന്ത ലോകത്തിലെ ഏറ്റവും പ്രഹരശേഷിയാര്‍ന്ന യന്ത്രത്തോക്കായ അവ്‌തോമാറ്റ് കലാഷ്‌നിക്കോവ് എന്ന എകെ 47 തോക്കിന്റെ സൃഷ്ടിക്കു കാരണമായി.

റഷ്യയിലെ ഇസ്മാഷ് കമ്പനിയാണ് ഇപ്പോള്‍ എകെ തോക്കുകള്‍ നിര്‍മിക്കുന്നത്. 1997ല്‍ മാത്രമാണ് ഇതിനു പേറ്റന്റ് ലഭിച്ചത്. ലോകമെമ്പാടും പത്തുകോടി എകെ പരമ്പര യന്ത്രത്തോക്കുകളുണെ്ടന്നാണ് 2009ലെ കണക്ക്.