രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിനെപോലെ: വെങ്കയ്യ നായിഡു

single-img
23 December 2013

Venkayyaകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അഴിമതിയെക്കുറിച്ചും വികസന മുരടിപ്പിനെക്കുറിച്ചും സംസാരിക്കുന്നത് പ്രതിപക്ഷ നേതാക്കളെ പോലെയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എം. വെങ്കയ്യ നായിഡു. പ്രതിപക്ഷ നേതാക്കള്‍ പ്രസംഗിക്കുന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ യോഗത്തില്‍ സംസാരിച്ചത്. തന്റെ പാര്‍ട്ടിയാണ് കഴിഞ്ഞ പത്തു വര്‍ഷമായി അധികാരത്തിലിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മറന്നുപോയതായി പ്രസംഗം കേട്ടാല്‍ തോന്നുമെന്നും നായിഡു ആരോപിച്ചു. ഇന്നലെ രാഹുല്‍ നല്‍കിയ ധാര്‍മികോപദേശം കോണ്‍ഗ്രസ് പാലിക്കുന്നില്ല. അഴിമതി പൊതുജനത്തിന്റെ ചോരയൂറ്റുന്നതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് വ്യക്തമാക്കിയില്ല. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനു തന്നെയാണ് അതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.