വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആംആദ്മിക്കു കഴിയട്ടെയെന്ന് ഷീല ദീക്ഷിത്

single-img
23 December 2013

Sheila Dikshitഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആംആദ്മി അറിയിച്ചതിനു പിന്നാലെ പ്രതികരണങ്ങളുമായി പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എഎപിക്കു കഴിയട്ടെ എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ആശംസിച്ചു. ആംആദ്മിക്ക് നിരുപാധിക പിന്തുണയല്ല കോണ്‍ഗ്രസ് നല്കുന്നതെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. പക്ഷേ, സംസ്ഥാനത്ത് എഎപി മോശം പ്രകടനം കാഴ്ച വച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്നും അവര്‍ അറിയിച്ചു. എഎപിക്കു പുറത്തുനിന്നുള്ള പിന്തുണ മാത്രമേ ഉള്ളുവെന്ന് പിസിസിയും അറിയിച്ചിട്ടുണ്ട്.