അയ്യപ്പന് ചാര്‍ത്തനുള്ള തങ്ക അങ്കി ഘോഷയാത്രക്ക് തുടക്കം

single-img
23 December 2013

ആറന്മുള: മണ്ഡലപൂജക്ക് ശ്രീ ധര്‍മ്മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‍ നിന്നും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഘോഷയാത്ര ചടങ്ങിന് തുടക്കമായി.തങ്ക അങ്കിക്ക് വന്‍ സുരക്ഷാക്രമീകര്‍ണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഘോഷയാത്രയെ അനുഗമിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എം.വി.ഗോവിന്ദന്‍ നായര്‍,ബോര്‍ഡ് അംഗങ്ങള്‍ കൂടാതെ ദേവസ്വം കമ്മീഷണര്‍,ജില്ലാ പോലീസ് മേധാവി തുടങ്ങിയ പ്രമുഖര്‍ ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്.25ന് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നു.തുടര്‍ന്ന്  ആചാര പൂര്‍വ്വം സന്നിധാനത്തിലേക്ക് ആനയിക്കും.