അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ക്യൂബ തയാറെന്നു റൗള്‍

single-img
23 December 2013

GTY_obama_raul_castro_jef_131210_16x9_992അമേരിക്കയുമായി സാംസ്‌കാരിക മൂല്യത്തില്‍ അധിഷ്ഠിതമായ ബന്ധത്തിനു(സിവിലൈസ്ഡ് റിലേഷന്‍) ക്യൂബ തയാറാണെന്നു പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. ഭരണമാറ്റമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ അമേരിക്ക തയാറായാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടും. വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ ഇരു കൂട്ടരും തയാറാകണം.

ജൊഹാന്നസ്ബര്‍ഗിലെ നെല്‍സണ്‍ മണ്ഡേല അനുസ്മരണത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഹസ്തദാനം ചെയ്തതിനു പിന്നാലെയാണു റൗള്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്. അമേരിക്കയിലെ രാഷ്ട്രീയ, സമൂഹിക വ്യവസ്ഥിതികള്‍ മാറ്റണമെന്ന് ക്യൂബ ആവശ്യപ്പെടുന്നില്ല. കുടിയേറ്റം, തപാല്‍ സേവനം പുനസ്ഥാപിക്കല്‍ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ബന്ധം മെച്ചപ്പെടുത്താന്‍ ഇരുകൂട്ടര്‍ക്കും സാധിക്കുമെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.