ദക്ഷിണസുഡാന് ഒബാമയുടെ മുന്നറിയിപ്പ്

single-img
23 December 2013

obama.വംശീയ കലാപം രൂക്ഷമായ ദക്ഷിണ സുഡാന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. പട്ടാളത്തെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ ഇല്ലാതാകുമെന്നു വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കാനെത്തിയ മൂന്ന് അമേരിക്കന്‍ വിമാനങ്ങള്‍ ദക്ഷിണസുഡാന്‍ വിമതര്‍ ആക്രമിച്ചിരുന്നു. ബോര്‍ നഗരത്തില്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പില്‍ നാല് അമേരിക്കന്‍ പട്ടാളക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒബാമ മുന്നറിയിപ്പു നല്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ഒബാമ, പൗരന്‍മാരെ ഒഴിപ്പിക്കാന്‍ യുഎന്നുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.

ഇതിനിടെ, ദക്ഷിണസുഡാനിലെ യുഎന്‍ കാമ്പുകളില്‍ അഭയം തേടിയവരുടെ എണ്ണം നാല്പതിനായിരമായി ഉയര്‍ന്നു. ഒരാഴ്ചയായി തുടരുന്ന കലാപത്തില്‍ ആഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ജൂലൈയില്‍ താന്‍ പുറത്താക്കിയ വൈസ് പ്രസിഡന്റ് റെയ്ക് മച്ചാറിനെ അനുകൂലിക്കുന്ന സൈനികരാണ് കലാപം നടത്തുന്നതെന്ന് പ്രസിഡന്റ് സാല്‍വഗീര്‍ ആരോപിക്കുന്നു.