നേത്ര ഇന്ത്യയുടെ സൈബർ പ്രതിരോധ ആയുധം

single-img
23 December 2013

ഇന്ത്യക്കെതിരെ ഉയരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കൊരു മറുപടിയാണു ‘നേത്ര’.നേത്രയുടെ കണ്ടെത്തലിനായി രണ്ടു വർഷത്തോളം ഇത്യൻ ഗവണ്മെന്റ് സമയമെടുത്തു. പ്രധാനമായും ചൈനീസ് സൈബർ ആക്രമണങ്ങളെ തടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആണു നേത്രയുടെ ആവിഷ്കരണം.സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നേത്രയുടെ കണ്ടെത്തൽ കൂടുതൽ പ്രയോജനമായേക്കം എന്നു കരുതാം.
ബാഗ്ലൂരിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സും ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന CERT- In( കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഇന്ത്യ) യും സംയുക്തമായ് പ്രവർത്തിച്ചാണു നേത്ര വികസിപ്പിച്ചെടുത്തത്. ഇരുന്നൂറോളം വരുന്ന ശാസ്ത്രജ്ഞന്മാരുടെ അഹോരാത്ര അധ്വാനം കൂടിയാണു നേത്ര.