കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നു ധനകാര്യ കമ്മീഷന്‍ ഉറപ്പുനല്‍കി: കെ.എം. മാണി

single-img
23 December 2013

KM Mani - 3ധനകാര്യ കമ്മീഷനു മുന്‍പാകെ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നു കമ്മീഷന്‍ ഉറപ്പു നല്കിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം 32ല്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 2.28 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങളും ആവശ്യങ്ങളും സാധ്യതകളും അവതരിപ്പിക്കുന്നതില്‍ കേരളം കാട്ടിയ ശുഷ്‌കാന്തിയെയും സഹകരണത്തെയും പ്രശംസിച്ച ധനകാര്യ കമ്മീഷന്‍ പശ്ചിമഘട്ട മേഖലയിലെ പാരിസ്ഥിതിക സംരക്ഷണം ഉള്‍പ്പെടെ കേരളം ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളില്‍ തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി മാണി പറഞ്ഞു.