പി.സി ജോര്‍ജ് പരസ്യപ്രസ്താവന ഒഴിവാക്കണം: കെ.സി ജോസഫ്

single-img
23 December 2013

K.C.-Joseph-Minister-for-Non-Resident-Keralite-Affairsസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. സി ജോസഫ്. യുഡിഎഫിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണ് ജോര്‍ജിന്റെ പ്രസ്താവനകള്‍. പറയാനുള്ളത് സ്വന്തം പാര്‍ട്ടിയുടെ വേദിയിലാണ് അദ്ദേഹം പറയേണ്ടതെന്നും കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു. പി.സി ജോര്‍ജിന്റെ നിലപാടുകള്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. എം മാണി ചര്‍ച്ച ചെയ്യണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് സ്വകാര്യകമ്പനിയില്‍ ജോലി കിട്ടിയത് അയാളുടെ യോഗ്യത കൊണ്ടു മാത്രമാണെന്നും കെ.സി ജോസഫ് പറഞ്ഞു.