ജസീറയുടെ മക്കൾക്ക് കടൽ കടന്നൊരു പഠനസഹായം

single-img
23 December 2013

പരിസ്ഥിതി സംരക്ഷണത്തിനും അതിജീവനത്തിനും വേണ്ടി ഡല്‍ഹിയില്‍ സമരമുഖത്തുള്ള ജസീറയുടെ കുട്ടികളുടെ പഠനത്തിനായി അറബ് സംഗീതരംഗത്തെ മലയാളി യുവഗായകന്‍ നാദിര്‍ അബ്ദുസലാം ഒരുലക്ഷം രൂപ നല്‍കും.
മാസങ്ങളായി മണ്ണിനു വേണ്ടി പോരാടുന്ന ജസീറയും അവരുടെ മൂന്നു കുട്ടികളും ഏറെ മാധ്യമ ശ്രദ്ധ ഏറ്റു വാങ്ങിയിരുന്നു.
കണ്ണൂർ മാടായി സ്വദേശിയായ ജസീറയും മക്കളും തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുൻപിൽ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. ഇപ്പോൾ അതെ ആവിശ്യം ഉന്നയിച്ചാണു ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്നത്.ജസീറയുടെ സമരത്തെ തുടർന്നു കുട്ടികളുടെ സമരം നടക്കാത്തത് ശ്രദ്ധയിൽ‌പ്പെട്ടതോടയാണു ഗായകൻ സമി യൂസുഫിന്റെ സംഘാംഗവും ഖത്തറിൽ പ്ലസ് വൺ വിദ്യാർതഥിയുമായ നാദിർ അബ്ദുസലാം വിദ്യാഭ്യാസ സഹായം നൽകാൻ തീരുമാനിച്ചത്.
കുറ്റിയാടി കുറ്റിയാടി സ്വദേശിയായ നാദിര്‍ അറബ് ലോകത്തെ ശ്രദ്ദേയമായിക്കൊണ്ടിരിക്കുന്ന യുവവ്യക്തിതആമാണ്. കഴിഞ്ഞ വര്‍ഷമാണ് ലോക പ്രശസ്ത അറബ് സംഗീതജ്ഞന്‍ സമി യൂസുഫ് നാദിനെ അദ്ദേഹത്തിന്റെ ട്രൂപ്പിലേക്ക് ക്ഷണിച്ചത്.