തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

single-img
23 December 2013

DYFIസംസ്ഥാന സര്‍ക്കാരിനെതിരേ തലസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. രാവിലെ പത്തിന് ആരംഭിച്ച സമരം സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയമനനിരോധനം, അഴിമതി, വിലക്കയറ്റം എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളിലുമായി പതിനായിരത്തോളം പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. യുവജനമുന്നേറ്റം എന്നു പേരിട്ട സമരപരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ യൂണിറ്റുകളില്‍ നിന്നു പ്രവര്‍ത്തകര്‍ കാല്‍നടയായാണ് തിരുവനന്തപുരത്തെത്തിയത്.