ദേവയാനിയെ കുരുക്കിയ സംഗീത അമേരിക്കയുടെ അടിമയോ???

single-img
23 December 2013

നയതന്ത്രജ്ഞ ദേവയാനിയുടെ അറസ്റ്റ് ഇന്ത്യയെ ആകെ ഉലച്ചിരിക്കുകയാണു. ഈ സാഹചര്യത്തിൽ ദേവയാനിക്കെതിരായ പരാതി നൽകിയ സംഗീത റിച്ചാർഡ് എന്ന സ്ത്രീ യു എസിന്റെ ചാര വനിതയാണോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. യു എസിന്റെ ഇതു വരെയുള്ള നടപടികളിൽ നിന്നു മനസിലാക്കേണ്ടതു സംഗീത യു എസിന്റെ പക്കൽ സുരക്ഷിതയാണെന്നാണു.
ശത്രുതയുള്ള രാജ്യത്തോടു കണ്ണടച്ചു ക്രൂരത ചെയ്യുക എന്നുള്ളത് അമേരിക്ക വളരെ പണ്ടു മുതലേ അവലംബിച്ചിട്ടുള്ള തന്ത്രമാണു. എങ്കിലും ഒരു നയതത്രജ്ഞയോടു ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്നത് ഏതു രാജ്യത്തിലായാലും അപൂർവ്വങ്ങളിൽ അപൂർവ്വമായ നയമാണു.

വരും കാലങ്ങളിൽ അനേകം സംഗീതമാരെ അമേരിക്ക സൃഷ്ടിച്ചു എന്നു വരാം ആധുനിക യുഗത്തിലെ ചാര വൃത്തി ഇത്രത്തോളം അധപതിച്ചു എന്നതു മറ്റൊരു സത്യമാണു.ആധുനിക അടിമകൾ ഇങ്ങനെയാണു, സംഗീതയെപ്പോലെ ചാര വൃദ്ധി ചെയ്യുന്ന വനിതയോ?