ദേവയാനി നേരിട്ടു ഹാജരാകേണെ്ടന്ന് ന്യൂയോര്‍ക്ക് കോടതി

single-img
23 December 2013

Devayaniയുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. ന്യൂയോര്‍ക്കിലെ കോടതിയുടേതാണ് നിര്‍ദേശം. ദേവയാനിക്ക് നയതന്ത്രപരിരക്ഷയുള്ളതിനാലാണ് ഈ തീരുമാനം. ജനുവരി 13 മുതല്‍ വിചാരണയ്ക്കു ഹാജരാകണമെന്നായിരുന്നു നേരത്തെ നിര്‍ദേശം നല്കിയിരുന്നത്. വീട്ടുവേലക്കാരിയുടെ വീസയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി എന്നാരോപിച്ച് കഴിഞ്ഞ 12 നാണ് ന്യൂയോര്‍ക്കില്‍ ദേവയാനിയെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്നു സമ്പൂര്‍ണ നയതന്ത്ര പരിരക്ഷയെന്ന ലക്ഷ്യത്തോടെ ദേവയാനിയെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിസംഘത്തില്‍ നിയോഗിക്കുകയായിരുന്നു. വിചാരണയ്ക്കു മുമ്പുള്ള നടപടികളില്‍നിന്നു വിടുതല്‍ തേടി ദേവയാനി ഖോബ്രഗാ ഡെ അധികൃതരെ സമീപിച്ചിരുന്നു.