ചൂലെടുത്തവർ അധികാരത്തിലേക്ക്

single-img
23 December 2013

ന്യൂഡല്‍ഹി:പ്രതികരിക്കുവാൻ ചൂലെടുത്തവർ ഒടുവിൽ
അധികാരത്തിലേക്ക്. ചരിത്രം കുറിച്ച് ഡല്‍ഹി ഭരിക്കാന്‍ ആം ആദ്മി സംഘം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഏറെ അവ്യക്തതകള്‍ക്കു നടുവിലാണു കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ന് ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി യോഗമാണ് സുപ്രധാന രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ചജന്ദര്‍മന്തറിലായിരിക്കും കെജ്‌രിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും പിന്തള്ളിയാണ് തിരഞ്ഞെടുപ്പ് രംഗത്തെ
കന്നിക്കാരായ ആം ആദ്മി ഡല്‍ഹിയുടെ ഭരണത്തിലേറുന്നത്. ചൂല് തിരഞ്ഞെടുപ്പ് ചിഹ്നമാക്കി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ 28 സീറ്റുമായി അപ്രതീക്ഷിത മുന്നേറ്റമാണ് ആം ആദ്മി കാഴ്ചവെച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അപ്രാപ്യമായ വിജയമാണു ആം ആദ്മി തങ്ങളുടെ കന്നിയങ്കത്തിൽ തന്നെ നേടിയെടുത്തിരിക്കുന്നത്.

തെലുങ്ക് സിനിമയിലെ മുടിചൂടാമന്നനായ എന്‍.ടി. രാമറാവുവാണ് തെലുങ്ക് ദേശം എന്ന പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ആദ്യവട്ടം തന്നെ ഭരണം പിടിച്ച് ആന്ധ്ര മുഖ്യമന്ത്രിയായത്. പ്രഫുല്ലകുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ അസം ഗണപരിഷത്തം പരിഷത്തും കന്നിപ്പോരാട്ടത്തില്‍ തന്നെ ഭരണത്തിലേറി.

തിരഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ പ്രഖ്യാപനങ്ങളും അഴിമതിക്കെതിരെ ജനലോക്പാല്‍ പാസാക്കുന്നത് ഉള്‍പ്പടെയുള്ള
സുപ്രാധാന തീരുമാനം നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ആം ആദ്മിയേയും കെജ് രിവാളിനേയും കാത്തിരിക്കുന്നത്.ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അഴിതിക്കാരായ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്നാണ് അരവിന്ദ് കെജരിവാള്‍ പറയുന്നത്.
ഡിസംബര്‍ 29-ന് രാംലീല മൈതാനത്ത് നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ച് ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നും എ.എ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍രൂപവത്കരണവുമായി ബന്ധപ്പെട്ട് ഏറെസമയം പാഴായതുകൊണ്ടാണിത്. തിരഞ്ഞെടുപ്പ് ഗോദയില്‍
നടത്തിയ പ്രഖ്യാപനങ്ങളും അഴിമതിക്കെതിരെ ജനലോക്പാല്‍ പാസാക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രാധാന തീരുമാനം
നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ആം ആദ്മിയേയും കെജ് രിവാളിനേയും കാത്തിരിക്കുന്നത്.
70 അംഗങ്ങളുള്ള ദില്ലി നിയമസഭയില്‍ 28 സീറ്റാണ് ആം ആദ്മി പാര്‍ട്ടിക്കു ലഭിച്ചത്. 31 സീറ്റ്
ലഭിച്ച ബിജെപി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി
ലെഫ്. ഗവര്‍ണര്‍ ക്ഷണിച്ചത്. ഐക്യജനതാദളിന്റെ ഒരംഗവും ആം ആദ്മി പാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പിന്തുണ കൂടിയാകുമ്പോള്‍ അംഗസംഖ്യ 37 ആകും.
അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍. വന്ദന തിവാരി, മനീഷ് സിസോദിയ,
ജര്‍ണേല്‍ സിംഗ് എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കര്‍ സ്ഥാനത്തേക്ക് അരവിന്ദ് കെജരിവാളിന്റെ വിശ്വാസ്തന്മാരില്‍ ഒരാളായ സോമനാഥ് ഭാരതിയെയാണു പരിഗണിക്കുന്നത്.