പരോള്‍ ലഭിച്ച് സഞ്ജയ് ദത്ത് പുറത്തിറങ്ങി

single-img
22 December 2013

1993ലെ മുംബയ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ചു വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരോൾ ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. ശനിയാഴ്ച രാവിലെ പത്തിനാണ് അദ്ദേഹം പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് പോയി.ഭാര്യ മാന്യതയുടെ അസുഖത്തെ തുടർന്നാണ് ദത്തിന് പരോൾ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോൾ. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പരോൾ അനുവദിച്ചത്.