രാഹുല്‍ഗാന്ധിക്ക് കരി​ങ്കൊടി

single-img
22 December 2013

മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പുലര്‍ച്ചെ ഷംലി ജില്ലയിലെ മലക്പുരിലെ മുസ്ളിംകള്‍ താമസിക്കുന്ന ക്യാമ്പുകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ഇരകളുമായി സംസാരിച്ച രാഹുല്‍ ഗാന്ധി വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെ ഒരു സംഘം പ്രതിഷേധക്കാര്‍ തടഞ്ഞു. ഇരകള്‍ക്ക് മതിയായ സഹായം ലഭിച്ചില്ളെന്ന് ആരോപിച്ച് കാന്ത് ലയിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ രാഹുലിന് നേരെ കരിങ്കൊടി വീശി.

ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർ മടങ്ങി വരണമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറ‌ഞ്ഞു.വ‌ർഗീയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നവരാണ് ജനങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയണമെന്ന് ആഗ്രഹിക്കുന്നത്. ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങാതിരിക്കുന്നത് ഗുണം ചെയ്യുന്നത് അവർക്കാണ്. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിനെ ഭയപ്പാടോടെയാണ് ജനങ്ങൾ കാണുന്നത് എന്നറിയാം. ആക്രമിക്കപ്പെടുമെന്ന് അവർ ആശങ്കപ്പെടുന്നു. എന്നാൽ ഒരുപാട് മുന്നോട്ട് പോകാനുള്ള ഈ വേളയിൽ അത്തരം ചിന്തകൾ മാറ്റിവച്ചേ മതിയാകൂ- രാഹുൽ പറഞ്ഞു.കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിനടുത്തുള്ള ഖുര്‍ജാന്‍ ക്യാംപും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു.

കേന്ദ്രസഹമന്ത്രി ആര്‍പിഎന്‍ സിംഗും എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്‌ത്രിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.