രാജ്യത്തെ നാണം കെടുത്തിയ ജനറലിനെ യു.എസ്. പുറത്താക്കി

single-img
21 December 2013

dt.common.streams.StreamServer450 ഭൂഖണ്ഡാന്തര ആണവ മിസൈലുകളുടെ ചുമതല വഹിച്ചിരുന്ന അമേരിക്കന്‍ വ്യോമസേനാ ജനറല്‍ മൈക്കിള്‍ കാരിയെ രാജ്യത്തെ നാണം കെടുത്തിയതിന്റെ പേരില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

ഈ വര്‍ഷം മദ്ധ്യത്തോടെ ജനറല്‍ നടത്തിയ അന്താരാഷ്ട്ര പര്യടനത്തിലാണ് പിരിച്ചുവിടലിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. നാലുദിവസത്തെ പര്യടനത്തിനു പുറപ്പെട്ട ജനറലും സംഘവും ആദ്യദിനം സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ തങ്ങവേയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മദ്യപിച്ചു ലക്കുകെട്ട ജനറല്‍, പൊതുജനമധ്യത്തിലിറങ്ങി ലോകത്തില്‍ പ്രവര്‍ത്തനക്ഷമമായ ഏക ആണവസേനയുടെ കമാന്‍ഡര്‍ എന്നനിലയില്‍ താനാണു ഓരോ ദിവസവും ലോകത്തെ യുദ്ധത്തില്‍നിന്നു രക്ഷിക്കുന്നതെന്നു ഉച്ചത്തില്‍ വിളിച്ചുകൂവാന്‍ തുടങ്ങി. പിറ്റേദിവസം റഷ്യയിലെത്തിയപ്പോഴും ജനറല്‍ മദ്യലഹരിയില്‍ മുഴുകി. മോസ്‌കോയിലെ റസ്റ്ററന്റി ല്‍വച്ചു രണ്ടു സ്ത്രീകളൊടൊപ്പം സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് കൊഞ്ചിക്കുഴഞ്ഞു. റസ്റ്ററന്റില്‍ കച്ചേരി നടത്തുകയായിരുന്ന ബാന്‍ഡ് സംഘത്തിനിടയില്‍ കയറി പാട്ടുപാടാന്‍ ശ്രമിച്ചതും അതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷവും ജനറലിന്റെ ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന വര വരയ്ക്കുകയായിരുന്നു.