തേജസ് ഇനി വ്യോമസേനയുടെ ഭാഗം

single-img
21 December 2013

ബാംഗ്ലൂര്‍ :ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റു വൈറ്റ് യുദ്ധവിമാനമായ തേജസ് വ്യോമസേനയുടെ ഭാഗമായി. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ എച്ച്.എ.എല്‍. ആസ്ഥാനത്ത് തേജസ് യുദ്ധവിമാനം വ്യോമസേനയ്ക്ക് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കൈമാറി.തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രശംസിച്ചു.കൂടാതെ പ്രതിരോധ രംഗത്ത് ഇറക്കുമതിയേക്കാള്‍ തദ്ദേശീയ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.