മൂന്ന് ഇന്ത്യന്‍ സൈനികര്‍ ദക്ഷിണസുഡാനില്‍ കൊല്ലപ്പെട്ടു

single-img
21 December 2013

sudanവംശീയ കലാപം രൂക്ഷമായ ദക്ഷിണസുഡാനില്‍ യുഎന്‍ താവളത്തിനു നേര്‍ക്കുണ്ടായ ആക്രണത്തില്‍ യുഎന്‍ സമാധാനസേനയിലെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജോംഗേലി സ്റ്റേറ്റിലെ അകോ ബോ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ഇന്ത്യയുടെ യുഎന്‍ സ്ഥാനപതി അശോക് മുഖര്‍ജി അറിയിച്ചതാണ് ഇക്കാര്യം. ഇതേസമയം, രണ്ടു സൈനികര്‍ മാത്രമാണു കൊല്ലപ്പെട്ടതെന്നും ഒരാള്‍ക്കു പരിക്കേല്‍ക്കുകയാണുണ്ടായതെന്നും ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ആരംഭിച്ച കലാപത്തില്‍ 500ല്‍ അധികംപേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ ജുബായില്‍ ആരംഭിച്ച കലാപം പിന്നീടു മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. യുഎന്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ നിരവധി അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്.