ഇന്ത്യ പിടിമുറുക്കി; പൂജാരയ്ക്കു സെഞ്ചുറി

single-img
21 December 2013

Poojaraദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിംഗ്‌സില്‍ 36 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചു റിയുടെയും മിന്നും പ്രകനമികവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ്. രണ്ടു ദിനം ശേഷിക്കേ ഇന്ത്യക്ക് 320 റണ്‍സ് ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിംസ് സ്‌കോറായ 280 റണ്‍സിന് മറുപടിയായി 244 റണ്‍സ് കണെ്ടത്താനേ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. രണ്ടാം ദിനത്തിന്റെ അവസാനം അല്പം പതറിയെങ്കിലും മൂന്നാം ദിനം ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആറ് വിക്കറ്റിന് 213 എന്ന നിലയില്‍നിന്ന് 244ന് അവര്‍ ഓള്‍ ഔട്ടായി.