പെട്രോളിന് 41 പൈസയും ഡീസലിനു 12 പൈസയും കൂട്ടി

single-img
21 December 2013

petrol pumpപമ്പുകളില്‍ ഡീസലിനു 12 പൈസയും പെട്രോളിനു 41 പൈസയും കൂട്ടി. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ള വിലവര്‍ധന കഴിഞ്ഞ അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ഡീസലിനും പെട്രോളിനും ഡീലര്‍ കമ്മീഷന്‍ കൂട്ടിയതിനൊപ്പം പെട്രോ ളിനു കമ്പനികള്‍ 20 പൈസ വര്‍ധിപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ വര്‍ധന. പെട്രോളിയം വ്യാപാരികളുടെ ഏകദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ നിരന്തര സമ്മര്‍ദം മൂലമാണു പെട്രോളിയം മന്ത്രാലയം കമ്മീഷന്‍ ഉയര്‍ത്തിയത്. പെട്രോളിന്റെയും കമ്മീഷന്‍ ഉടന്‍ ഉയര്‍ത്തുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.