ഭീരുവിനെപ്പോലെ ഒളിച്ചോടില്ല; മുഷറഫ്

single-img
21 December 2013

Pervez-Musharraf_2ഒരു ഭീരുവിനെപ്പോലെ രാജ്യത്തുനിന്നു ഒളിച്ചോടില്ലെന്നും തനിക്ക് എതിരേയുള്ള കേസുകള്‍ നേരിടുമെന്നും മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫ്. തന്റെ ഭരണകാലത്ത് സ്വീകരിച്ച എല്ലാ നടപടികളും പാക്കിസ്ഥാന്റെ നന്മ ലാക്കാക്കിയുള്ളതായിരുന്നുവെന്ന് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയ മുഷാറഫ്, ആര്‍ക്കെങ്കിലും മറിച്ചുതോന്നുന്നുവെങ്കില്‍ മാപ്പു പറയാമെന്നു കൂട്ടിച്ചേര്‍ത്തു. ബേനസീര്‍വധം ഉള്‍പ്പെടെ നാലു പ്രമുഖ കേസുകളില്‍ കോടതി അടുത്തയിടെ മുഷാറഫിനു ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യാന്‍ നീക്കം ആരംഭിച്ചിരിക്കേയാണ് ഈ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.