ജയില്‍മോചിതനായ മെല്‍വിന്‍ പാദുവ ഇന്നെത്തും

single-img
21 December 2013

melvin-paduva1-300x200ജയില്‍ മോചിതനായ മെല്‍വിന്‍ പാദുവ ഇന്ന് നാട്ടില്‍ തിരിച്ചെത്തും. രാവിലെ തൃപ്പൂണിത്തുറയിലുള്ള കൈരളി അപ്പാര്‍ട്ട്‌മെന്റ് സി രണ്ടിലെ ഏറണാട് എന്ന സ്വന്തം വീട്ടിലെത്തുമെന്നാണ് അറിയിച്ചതെങ്കിലും ഉച്ചയോടെ എത്തുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ട്രെയിനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു 18 വര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു മെല്‍വിന്‍. ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ ഏഴു തടവുകാരെ വെള്ളിയാഴ്ച ജയില്‍ മോചിതരാക്കിയത്.