ഭീഷണി മുഴക്കി രമക്ക് കത്തുകളെത്തി

single-img
21 December 2013

വടകര: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമക്ക് വധഭീഷണി മുഴക്കി ഊമക്കത്തുകള്‍. ഇനിയും കേസിനെക്കുറിച്ചോ
പ്രതികള്‍ക്കെതിരായോ പ്രതികരിച്ചാല്‍ അനുഭവിക്കുമെന്നാണു കത്തുകളിലെ മുന്നറിയിപ്പ്. മൂന്ന്‌ കത്തുകളാണ്‌ രണ്ടാഴ്‌ചയ്‌ക്കിടെ ഒഞ്ചിയത്തെ വീട്ടില്‍ ലഭിച്ചത്‌. കാലിക്കറ്റ്‌ സര്‍വകലാശാല, ആലുവ പോസ്‌റ്റ്‌
ഓഫീസുകളിലാണ്‌ കത്തുകള്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ജയിലില്‍ കഴിയുന്ന തങ്ങളുടെ ചുണക്കുട്ടികള്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്നും ഇവര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നുമാണ്‌ കത്തിലെ ആവശ്യം. കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ ടിപി കേസിന്റെ വിധി വരും മുമ്പ്‌ രമയെ വധിക്കുമെന്നാണ് ഭീഷണി.